Pier Goodman
PARTY SECRETERY
Do you face issue campaign
15%
Is candidate perfect for you
75%
Is candidate have any claim
05%
I have no comments
35%
Vote Now

ദേശീയ സേവാഭാരതി കോഴിക്കോട് ജില്ല വാര്‍ഷിക പൊതുയോഗം

Jul 10, 2025 05:15 PM

കോഴിക്കോട്: ദേശീയ സേവാഭാരതി കോഴിക്കോട് ജില്ലാ സെക്രട്ടറി ശ്രീ ഷിനോദ് ഒഞ്ചിയം സമന്വയമന്ത്രം ചൊല്ലി യോഗം ആരംഭിച്ചു. മലയാള മനോരമ മുൻ അസിസ്റ്റന്റ് ചീഫ് എഡിറ്റർ ശ്രീ കെ എഫ് ജോർജ് പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ദേശീയ സേവാഭാരതി കോഴിക്കോട് ജില്ലാ സമിതി സെക്രട്ടറി ശ്രീ കെ എം റെജി സ്വാഗതം പറഞ്ഞ ചടങ്ങിൽ Dr വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ജില്ലാ ആരോഗ്യം ആയാം സംയോജക ശ്രീമതി ശ്രീജ വിജയ്, പഹൽഗാമിലും ഗുജറാത്ത് വിമാന അപകടത്തിലും, വയനാട് ചൂരൽ മലയിലും ജീവൻ നഷ്ടപെട്ടവരുടെയും, നമ്മെ വിട്ടു പിരിഞ്ഞ സംഘടനാ തലത്തിൽ അടിത്തറ പാകിയ പ്രവർത്തകരുടെയും, കലാ സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിച്ചവരുടെയും ഓർമയ്ക്ക് മുന്നിൽ ശ്രദ്ധാഞ്‌ജലി അർപ്പിച്ചു. ജില്ലാ സെക്രട്ടറി ശ്രീമതി അമൃത ശ്രീലേഷ് കഴിഞ്ഞ വർഷത്തെ വാർഷിക പൊതുയോഗ മിനുറ്റസ് അവതരിപ്പിച്ച ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി ശ്രീ വി എം മോഹനൻ പ്രവർത്തന റിപ്പോർട്ടും, രാഷ്ട്രീയ സ്വയം സേവക സംഘം ഉത്തര പ്രാന്ത സംഘചാലക് അഡ്വ കെ കെ ബൽറാം സേവാ സന്ദേശവും അവതരിപ്പിച്ചു. ചടങ്ങിൽ ശ്രീ ശ്രീജിത്ത് ഉണ്ണിക്കുളം കൃതജ്ഞത പറഞ്ഞു. 11.20 ന് ഉദ്ഘാടന സഭ സമാപിച്ചു. ശേഷം വിവിധ യൂണിറ്റുകളുടെ വിശേഷവൃത്തം അവതരിപ്പിച്ചു.

ദേശീയ സേവാഭാരതി കേരളം, സംസ്ഥാന സംഘടനാ സെക്രട്ടറി ശ്രീ കെ വി രാജീവ് 2025-26 വർഷത്തെ ദേശീയ സേവാഭാരതി കോഴിക്കോട് ജില്ലാ സമിതി അംഗങ്ങളുടെ(35 അംഗങ്ങൾ) പ്രഖ്യാപനവും നടത്തി. പ്രസിഡൻ്റ് Dr. ബി വേണുഗോപാൽ, ജനറൽ സെക്രട്ടറി ശ്രീമതി അഞ്ജു ദേവി ഒ, ട്രഷറർ ശ്രീ വി എം മോഹനൻ. തുടർന്ന് നടന്ന സമാപന സഭയിൽ ദേശീയ സേവാഭാരതി കോഴിക്കോട് ജില്ലാ ട്രഷറർ ശ്രീ വി എം മോഹനൻ സ്വാഗതവും പ്രസിഡന്റ് Dr ബി വേണുഗോപാൽ അദ്ധ്യക്ഷ ഭാഷണവും സംസ്ഥാന സംഘടനാ സെക്രട്ടറി ശ്രീ കെ വി രാജീവ് സമാപന സന്ദേശവും നൽകി. ചടങ്ങിൽ ജില്ലയിലെ വിവിധ സേവാഭാരതി യൂണിറ്റുകളിൽ നിന്നായി, 325 യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ശ്രീ സുധീഷ് കൃതജ്ഞത പറഞ്ഞ് ശാന്തിമന്ത്രത്തോടെ ചടങ്ങിന് സമാപനമായി.