Jan 11, 2025 01:59 PM
സേവാഭാരതി കോഴിക്കോടും ഡോ. അഗർവാൾസ് കണ്ണാശുപത്രിയും സംയുക്തമായി സങ്കടിപ്പിച്ച സൗജന്യ നേത്ര പരിശോധന തിമിര നിർണയക്യാമ്പ് ചെറുവറ്റയിലുള്ള സേവാഭാരതിയുടെ മഹാലക്ഷ്മി മാതൃസദനത്തിൽ വെച്ച് നടന്നു. 17 ഡിസംബർ 2024 ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെ നടന്ന ക്യാമ്പിൽ പരിസരപ്രദേശങ്ങളിലുള്ള നൂറിലധികം പേര് പങ്കെടുത്തു. ദേശീയ സേവാഭാരതി കോഴിക്കോട് ജില്ലാ പ്രസിഡന്റ് Dr. B വേണുഗോപാൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ദേശീയ സേവാഭാരതി കോഴിക്കോട് ജില്ലാ ട്രഷറർ ശ്രീമതി ഒ അഞ്ജുദേവി സേവാഭാരതി കോഴിക്കോട് ജനറൽ സെക്രട്ടറി ശ്രീ. പി പ്രദീപൻ പ്രസിഡന്റ് ശ്രീമതി വൃന്ദരാഘവനുണ്ണി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.