May 20, 2025 10:28 AM
കോഴിക്കോട് : പത്മനാഭൻ നമ്പ്യാരുടെ വിധവ കോട്ടുള്ളതിൽ രാധ അമ്മയ്ക്ക് ആർഎസ്എസ് നിർമ്മിച്ചുകൊടുത്ത വീടിൻ്റെ താക്കോൽദാനം ആർഎസ്എസ് ഉത്തരകേരള പ്രാന്ത പ്രചാരക് ആ.വിനോദ് നിർവഹിച്ചു. കുടുംബത്തിന് തളിക്കര മുട്ടുനടയിലാണ് വീട് നിർമിച്ചത്. കടത്തനാട്ദേശ സേവാസമിതിയുടെ നേതൃത്വത്തിലാണ് വീട് നിർമ്മാണം നടത്തിയത്. ചടങ്ങിൽ ആർഎസ്എസ് കോഴിക്കോട് വിഭാഗ് സഹ സംഘചാലക് എ. കെ .ശ്രീധരൻ മാസ്റ്റർ,പ്രാന്തീയ ഗ്രാമവികാസ് സംയോജക് എൻ കെ ബാലകൃഷ്ണൻ മാസ്റ്റർ,ജില്ലാ കാര്യവാഹ് ടി. യു. രാജേഷ്, ട്രസ്റ്റ് ഭാരവാഹികളായ ടി കെ സുധാകരൻ,സി ബാബു മാസ്റ്റർ, കെ. കെ. അഭിലാഷ് വാർഡ് മെമ്പർ സരിതാ മുരളി തുടങ്ങിയവരും സംഘ വിവിധ ക്ഷേത്ര സംഘടനകളുടെ കാര്യകർത്താക്കളും പ്രവർത്തകരും പങ്കെടുത്തു.