
Aug 06, 2025 12:06 PM
വടകര : സേവാഭാരതി ഒഞ്ചിയം യൂണിറ്റിന്റെ സുകൃതം സാന്ത്വന പരിചരണ പദ്ധതിക്ക് തുടക്കം കുറിച്ചു. സേവാഭാരതി ഒഞ്ചിയം യൂണിറ്റ് പ്രസിഡണ്ട് അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ, ഒഞ്ചിയം ആയുഷ്മാൻ ആരോഗ്യ മന്ദിർ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. നസീർ അവർകൾ 03/08/2025 ഞായറാഴ്ച ഉദ്ഘാടനം നിർവ്വഹിച്ചു. സേവാഭാരതി ആരോഗ്യം ആയാം കൺവീനർ എം.എം പ്രശാന്ത് കുമാർ സ്വാഗതം പറഞ്ഞ് ആരംഭിച്ച യോഗത്തിൽ സേവാഭാരതി ഒഞ്ചിയം യൂണിറ്റ് സെക്രട്ടറി കെ.ഷിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ദേശീയസേവാഭാരതി കോഴിക്കോട് ജില്ലാ സെക്രട്ടറി ശ്രീമതി ശ്രീജാ വിജയ്, സാന്ത്വന പരിചരണ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ദേശീയ സേവാഭാരതി കോഴിക്കോട് ജില്ലാ ഉപാദ്ധ്യക്ഷൻ ശ്രീ. സുനീഷ് കുമാർ സേവാ സന്ദേശം നൽകി. രാഷ്ട്രീയ സ്വയം സേവക സംഘം വടകര ഖണ്ഡ് സംഘചാലക് വി. പി.സുനിൽകുമാർ, അഴിയൂർ പഞ്ചായത്ത് 13-ാം വാർഡ് മെമ്പർ ശ്രീമതി പ്രീത, ശ്രീമതി റീന ഉണ്ണികൃഷ്ണൻ, ശ്രീ.കെ.പി. അഭിജിത്ത് എന്നിവർ യോഗത്തിൽ സംസാരിച്ചു. സേവാഭാരതി ഒഞ്ചിയം യൂണിറ്റ് സെക്രട്ടറി പി. സബീന നന്ദി രേഖപ്പെടുത്തി.