
Aug 02, 2025 03:57 PM
കോഴിക്കോട് : സേവാഭാരതിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേർന്ന് തലചയ്ക്കാനൊരിടം പദ്ധതിയിൽ മേപ്പയ്യൂർ മഞ്ഞക്കുളം പുതുശ്ശേരി ഷൈജുവിനും കുടുംബത്തിനുമായി നിർമ്മിച്ച വീടിന്റെ സമർപ്പണവും താക്കോൽ ദാനവും 2025 ജൂലൈ 27 ഞായറാഴ്ച സേവാഭാരതി മേപ്പയ്യൂർ യൂണിറ്റ് പ്രസിഡന്റ് ശ്രീ ടി.കെ. ഗംഗാധരന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മലബാർ മെഡിക്കൽ കോളേജ് ചെയർമാൻ ശ്രീ. അനിൽകുമാർ വള്ളിൽ നിർവഹിച്ചു. സേവാഭാരതി ജില്ല ട്രഷറർ വി. എം മോഹനൻ തലചയ്ക്കാൻ ഒരിടം പദ്ധതി യോഗത്തിൽ വിശദീകരിച്ചു. സേവാഭാരതി ജില്ലാ വൈസ് പ്രസിഡണ്ട് കെ.സുനീഷ്‌കുമാർ സേവാ സന്ദേശം നൽകി. സേവാഭാരതി മേപ്പയ്യൂർ യൂണിറ്റ് പ്രവർത്തകർ സുരേഷ് മാതൃകൃപ സ്വാഗതവും പ്രമോദ് നാരായണൻ നന്ദിയും രേഖപ്പെടുത്തി.