Pier Goodman
PARTY SECRETERY
Do you face issue campaign
15%
Is candidate perfect for you
75%
Is candidate have any claim
05%
I have no comments
35%
Vote Now

തലചായ്ക്കാനൊരിടം- കോഴിക്കോട് പനങ്ങാട് പഞ്ചായത്തിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽദാനം

Feb 07, 2026 02:37 PM

കോഴിക്കോട് : സേവാഭാരതിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കുന്ന “തലചായ്ക്കാനൊരിടം” പദ്ധതിയുടെ ഭാഗമായി, കോഴിക്കോട് ജില്ലയിലെ പനങ്ങാട് പഞ്ചായത്തിലെ വാർഡ് 17, മാമ്പള്ളി മഠത്തിൽ സജിത മനോഹരനും കുടുംബത്തിനുമായി നിർമ്മിച്ച് നൽകിയ ഭവനത്തിന്റെ താക്കോൽദാനം ചടങ്ങ് നടന്നു. കുളത്തൂർ അദ്വൈതാശ്രമം സ്വാമിനി ശിവാനന്ദപുരി ദീപം ജ്വലിപ്പിച്ച് ചടങ്ങുകൾ ഉദ്‌ഘാടനം ചെയ്തു. സേവാഭാരതി പനങ്ങാട് പ്രസിഡന്റ് ശ്രീ സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ , രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത കാര്യവാഹക് മാനനീയ ശ്രീ പി എൻ ഈശ്വർ ജി ഭവനത്തിന്റെ താക്കോൽദാനം നിർവഹിച്ചു. സേവാഭാരതി സംസ്ഥാന ഉപാധ്യക്ഷൻ ശ്രീമതി. അഞ്ജലി ധനഞ്ജയൻ മംഗളപത്രം സമർപ്പിക്കുകയും, സേവാസന്ദേശം നൽകുകയും ചെയ്തു.